മോമോസ് തയ്യാറാക്കി മമത ബാനര്‍ജി
ബംഗാൾ : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തെരുവിലെ ഭക്ഷണശാലയിൽ കയറി പാചകം ചെയ്തു. മൂന്ന് ദിവസത്തെ ഡാർജിലിംഗ് സന്ദർശനത്തിനിടെ, ഒരു സ്ട്രീറ്റ് ഭക്ഷണശാലയിൽ പ്രവേശിച്ച് പാചകം ചെയ്ത് മമത എല്ലാവരെയും അത്ഭുതപ്പെടുത്തി.
മോമോസ് ആണ് മംമ്ത തയ്യാറാക്കിയത്. ഇതിന്റെ ചിത്രങ്ങൾ പിന്നീട് മമത തന്നെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു. തൊട്ടുപിന്നാലെ, ഒരു തെരുവ് ഭക്ഷണശാലയിൽ പാചകം ചെയ്യുന്ന ഒരു സ്ത്രീയോടൊപ്പം മമതയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വീഡിയോയിൽ, മാവ് കൈയിൽ എടുത്ത്, അത് കയ്യിൽ വിതറുന്നതും, മോമോസിനെ അതിന്റെ ആകൃതിയിൽ നിർമ്മിക്കുന്നതും കാണാം. കടയിലെ സ്ത്രീയുമായും ഇവർ സംസാരിക്കുന്നുണ്ടായിരുന്നു.