മമ്മൂട്ടി വീണ്ടും ത്രില്ലറില്‍; സംവിധാനം കലൂര്‍ ഡെന്നീസിന്റെ മകന്‍ ഡിനോ ഡെന്നീസ്

‘പുഴു’, ‘റോഷാക്ക്’ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി വീണ്ടും ഒരു ത്രില്ലർ ചിത്രത്തിൽ എത്തുന്നു. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകൻ ഡിനോ ഡെന്നീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡിനോ ഡെന്നിസ് തന്നെയാണ് തിരക്കഥയെഴുതിയിരിക്കുന്നത്.

തിയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ത്രില്ലർ വിഭാഗത്തിലാണ്.

നിമിഷ് രവിയാണ് എഡിറ്റർ. മമ്മൂട്ടി ചിത്രം റോഷാക്കിനു വേണ്ടിയും നിമിഷ് രവി ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. പൃഥ്വിരാജ് സുകുമാരൻ നായകനായ ‘കാപ്പ’, ടൊവിനോ തോമസ് സംവിധാനം ചെയ്യുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്നീ ചിത്രങ്ങൾക്ക് ശേഷം തിയേറ്റർ ഓഫ് ഡ്രീംസാണ് ചിത്രം നിർമ്മിക്കുന്നത്.