മമ്മൂട്ടി നായകനാകുന്ന മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ ചിത്രത്തിൻ്റെ ചിത്രീകരണത്തിന് തുടക്കം

മമ്മൂട്ടിയെ നായകനാക്കി റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ പൂജയും സ്വിച്ച്ഓണ്‍ കര്‍മ്മവും ഇന്ന് പാലായില്‍ വയ്ച്ചു നടന്നു. ‘നൻപകൽ നേരത്തു മയക്കാം’, ‘റോഷാക്’, ‘കാതൽ’ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്. എസ്.എസ്. ജോർജാണ് ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. മുഹമ്മദ് ഷാഫിയും നടൻ റോണി ഡേവിഡ് രാജും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം മുഹമ്മദ് റാഹിൽ നിർവഹിക്കുന്നു, സംഗീതം സുഷിൻ ശ്യാം,

ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫേയര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. പാലാ, കൊച്ചി, കണ്ണൂർ, വയനാട്, അതിരമ്പള്ളി, പൂനെ, മുംബൈ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടക്കുന്നത്.