പുതിയതായി അവതരിപ്പിച്ച കരസേനയുടെ സമാനയൂണിഫോം നിര്‍മിക്കുന്നത് കുറ്റകരമാക്കും

ന്യൂഡല്‍ഹി: ഈ വർഷം ജനുവരിയിൽ അവതരിപ്പിച്ച പുതിയ കോംബാറ്റ് യൂണിഫോം ബൗദ്ധിക സ്വത്തവകാശത്തിന് കീഴിൽ രജിസ്റ്റർ ചെയ്തു. മറഞ്ഞിരിക്കാൻ ഉതകുന്ന ഡിജിറ്റൽ അലങ്കാരം ഉപയോഗിച്ച് യൂണിഫോമിന്‍റെ സവിശേഷത നിലനിർത്താനാണ് സൈന്യത്തിന്‍റെ നീക്കം.

പുതിയ യൂണിഫോമിന്‍റെ മാതൃകയിൽ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള രജിസ്ട്രേഷൻ പ്രക്രിയ ഇതിനകം കൊൽക്കത്തയിലെ കൺട്രോളർ ജനറൽ ഓഫ് പേറ്റന്‍റ്സ്, ഡിസൈൻസ് ആൻഡ് ട്രേഡ്മാർക്ക്സിൽ പൂർത്തിയായതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.

ഇതോടെ സൈന്യത്തിന്‍റെ അനുമതിയില്ലാതെ സമാനമായ യൂണിഫോം നിർമ്മിച്ച് വിതരണം ചെയ്യുന്നത് കുറ്റകരമാകും. സൈനികരുടെ യൂണിഫോം രീതിയിലുള്ളവ അനുവദിക്കരുതെന്ന് പ്രതിരോധ മന്ത്രാലയവും കരസേനയും വർഷങ്ങളായി വിവിധ സംസ്ഥാനങ്ങളോടും മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടിരുന്നു.