വീട്ടുകാരെ എതിർത്ത് വിവാഹം; രാജ്യത്ത് കൊല്ലപ്പെടുന്നത് നൂറുകണക്കിന് പേരെന്ന് ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: ഓരോ വർഷവും നൂറുകണക്കിന് ആളുകൾ വീട്ടുകാരുടേയും ബന്ധുക്കളുടെയും ആഗ്രഹങ്ങൾക്ക് വിരുദ്ധമായി വിവാഹം കഴിച്ചതിന്‍റെ പേരിൽ കൊല്ലപ്പെടുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. “ഓരോ വര്‍ഷവും നൂറ് കണക്കിനാളുകള്‍ തങ്ങളുടെ ജാതിക്ക് പുറത്ത് പ്രണയിച്ചതിനും വിവാഹം കഴിച്ചതിനും അല്ലെങ്കില്‍ വീട്ടുകാരുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ചതിന്റെയും പേരില്‍ കൊല്ലപ്പെടുന്നുണ്ട്” അദ്ദേഹം പറഞ്ഞു.
‘നിയമവും സദാചാരവും’ എന്ന വിഷയത്തില്‍ മുംബൈയില്‍ അശോക് ദേശായി സ്മാരക പ്രഭാഷണം നടത്തുന്നതിനിടയിൽ ഉയര്‍ന്ന ഒരു ചോദ്യത്തിന് മറുപടിയായിട്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.