‘സ്വവര്‍ഗ്ഗ വിവാഹങ്ങള്‍’; ജപ്പാന്‍ കോടതി നിരോധനം ശരിവെച്ചു

ടോക്യോ: ജപ്പാനിലെ സ്വവർഗ്ഗ വിവാഹങ്ങൾക്കുള്ള നിരോധനം കോടതി ശരിവച്ചു. സ്വവർഗ്ഗ വിവാഹങ്ങൾ നിരോധിക്കുന്നത് ഭരണഘടനയുടെ ലംഘനമല്ലെന്ന് ജപ്പാനിലെ ഒസാക്ക കോടതി വിധിച്ചു.

എൽജിബിടിക്യു പ്ലസ് കമ്മ്യൂണിറ്റിയുടെ അവകാശങ്ങളെ എതിർക്കുകയും അവകാശ സമരത്തിന്റെ മുന്നിരയിൽ നിൽക്കുന്ന ആക്ടിവിസ്റ്റുകളെ നിരാശപ്പെടുത്തുകയും ചെയ്യുന്ന വിധിയാണ് കോടതി വിധിച്ചത്.

മൂന്ന് സ്വവർഗ്ഗ ദമ്പതികൾ നൽകിയ ഹർജിയിലാണ് ഒസാക്ക ജില്ലാ കോടതിയുടെ വിധി. സ്വവർഗ്ഗ വിവാഹം രാജ്യത്ത് ഭരണഘടനാ വിരുദ്ധമായതിനാൽ വിവാഹം കഴിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാണിച്ച ദമ്പതികൾ ഒരു ദശലക്ഷം ജാപ്പനീസ് (7,414 ഡോളർ) നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നു.