വിമാനയാത്രയില്‍ ഇനി മാസ്‌ക് നിര്‍ബന്ധമല്ല; ഉത്തരവുമായി കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: ആഭ്യന്തര, അന്തർദേശീയ യാത്രക്കാർക്ക് വിമാനങ്ങളിൽ മാസ്ക് നിർബന്ധമാക്കിയ ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു. കോവിഡ് കേസുകളിൽ ഗണ്യമായ കുറവുണ്ടായ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിച്ചതെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു.

യാത്ര ചെയ്യുമ്പോൾ മാസ്കോ മുഖാവരണമോ ധരിക്കണമെന്ന് നിർബന്ധമില്ല. യാത്രക്കാർക്ക് അവരുടെ ഇഷ്ടാനുസരണം ഇത് ധരിക്കാമെന്നും മന്ത്രാലയം അറിയിച്ചു.

കോവിഡ് ഭീഷണി കണക്കിലെടുത്ത് വിമാനത്തിൽ അറിയിപ്പുകൾ നൽകുന്നത് തുടരാമെങ്കിലും, പിഴയോ മറ്റു ശിക്ഷകളോ ഉള്ളതായി അറിയിക്കേണ്ടതില്ലെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.