മികച്ച ടീം വിജയിക്കട്ടെ; ലോകകപ്പ് ഫൈനലിന് ആശംസയുമായി ദുൽഖർ

ലോകമെമ്പാടുമുള്ള ആരാധകർ ലോകകപ്പ് ഫൈനലിൽ കണ്ണുനട്ടിരിക്കുകയാണ്. അർജന്‍റീനയാണോ ഫ്രാൻസാണോ കപ്പിനെ ചുംബിക്കുക എന്ന പ്രവചനവുമായി ഓരോരുത്തരും രംഗത്തെത്തിയിട്ടുണ്ട്. ആശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. 

“രാത്രി ഭ്രാന്ത് പിടിക്കും! ഫ്രാൻസിനെതിരെ അർജന്റീന. എംബാപ്പെക്കെതിരെ മെസ്സി. മികച്ച ടീം വിജയിക്കട്ടെ” ദുൽഖർ ട്വിറ്ററിൽ കുറിച്ചു. ഇതിന് പിന്നാലെ നിരവധി പേരാണ് തങ്ങളുടെ ടീമിന് എല്ലാവിധ ആശംസകളും നേർന്ന് കമന്‍റ് ചെയ്തിരിക്കുന്നത്.