മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് മുഖ്യമന്ത്രി

കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങളുടെ വിശ്വാസ്യത കൂടുതൽ ക്ഷയിച്ചു. വാർത്ത തെറ്റിയാൽ ഖേദം പ്രകടിപ്പിക്കുന്ന മര്യാദ പോലുമില്ല. മാധ്യമ മേഖലയിലെ നയസമീപനങ്ങളിൽ തിരുത്തല്‍ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
“സർക്കാരിനെ വിമർശിക്കാനുള്ള മാധ്യമപ്രവർത്തകരുടെ അവകാശത്തെ വിലമതിക്കുന്നു. ക്രിയാത്മകമായ വിമർശനങ്ങൾ സ്വീകരിക്കാൻ സർക്കാരിന് യാതൊരു മടിയുമില്ല. ഇത് സർക്കാരിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തും. എന്നാൽ വിനാശകരമായ വാസനകളിലൂടെ മാത്രം വിമർശനം ഉന്നയിക്കുമ്പോൾ, സർക്കാർ അതിനെ വിലമതിക്കുകയോ പരിഗണിക്കുകയോ ചെയ്യില്ല.”
നമ്മുടെ നാട്ടിൽ ഈ സാഹചര്യം ഉണ്ടോ എന്ന് ബന്ധപ്പെട്ടവർ സ്വയം വിമര്‍ശനം നടത്തുമ്പോഴാണ് മാധ്യമ നൈതികത ഉല്‍കൃഷ്ടമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങളുടെ ഉള്ളടക്കമോ മാധ്യമപ്രവർത്തകരോ വിമർശനങ്ങൾക്ക് അതിതീതരല്ലെന്ന് ഓർക്കണം. നിങ്ങൾ എല്ലാവരെയും വിമര്‍ശിക്കുന്നുണ്ട്. രാഷ്ട്രീയ പാർട്ടികൾക്ക് നിങ്ങളെ വിമർശിക്കാൻ അവസരം ലഭിക്കുമ്പോൾ അവരും വിമർശിക്കും, അദ്ദേഹം പറഞ്ഞു.