കേരളത്തില്‍ വൻ നേട്ടവുമായി മീഷോ; വിതരണക്കാരില്‍ 117% വളര്‍ച്ച

കൊച്ചി: ഇന്ത്യയിലെ ഇ-കൊമേഴ്സ് വിപണിയായ മീഷോ കേരളത്തിൽ വൻ വളർച്ച രേഖപ്പെടുത്തി. ഈ വർഷം കേരളത്തിലെ വിതരണക്കാരിൽ 117 ശതമാനം വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. ഇതിൽ 64 ശതമാനവും മീഷോയിലൂടെ ഇ-കൊമേഴ്സിന്‍റെ ഭാഗമായാണ്. ഈ വർഷം കേരളത്തിൽ 330 ലധികം ലക്ഷാധിപതി വില്‍പനക്കാരെ മീഷോ സൃഷ്ടിച്ചതായി കമ്പനി അധികൃതർ പറയുന്നു.

ബ്ലൂടൂത്ത് ഹെഡ്ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, കുർത്തികൾ, ദുപ്പട്ടകൾ എന്നിവയാണ് കേരളത്തിലെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ഉൽപ്പന്നങ്ങൾ. കമ്പനിയുടെ ആദ്യ സംരംഭങ്ങളായ സീറോ കമ്മീഷന്‍, സീറോ പെനാല്‍റ്റി എന്നിവയുടെ ഫലമായി കേരളത്തിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന എംഎസ്എംഇകള്‍ കഴിഞ്ഞ വര്‍ഷം മീഷോയുടെ ഭാഗമായെന്ന് കമ്പനി അറിയിച്ചു.

സീറോ കമ്മിഷൻ നടപ്പാക്കിയതിലൂടെ മീഷോ വിൽപ്പനക്കാർ ഈ വർഷം 3,700 കോടി രൂപയുടെ ലാഭം നേടി. ഈ വർഷം മീഷോയിൽ 5 ലക്ഷം വില്‍പനക്കാര്‍ പൂർത്തിയാക്കി. വിൽപ്പനയുടെ ഭൂരിഭാഗവും ഞായറാഴ്ചകളിലാണ് നടക്കുന്നത്. മുൻ വർഷങ്ങളിൽ ഉച്ചയ്ക്ക് 2 മണി മുതൽ 3 മണി വരെയായിരുന്ന പ്രൈം ടൈം ഈ വർഷം രാത്രി 8 മണിക്ക് ശേഷമായി മാറി. ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾ പ്രാദേശിക ലാൻഡ്മാർക്കുകൾ ഉപയോഗിച്ച് ദിവസേന മീഷോ വഴി ഉൽപ്പന്നങ്ങൾ വാങ്ങുന്നു. നഗരങ്ങളിൽ നാപ്കിനുകളുടെ വിൽപ്പന 9 മടങ്ങ് വർദ്ധിച്ചതായി കമ്പനി അറിയിച്ചു. മിനിറ്റിൽ 148 സാരികൾ, 93,000 ടി-ഷർട്ടുകൾ, 51,725 ബ്ലൂടൂത്ത് ഇയർഫോണുകൾ, 21,662 ലിപ്സ്റ്റിക്കുകൾ എന്നിവ പ്രതിദിനം വിൽക്കുന്നുണ്ട്.