വിരമിക്കൽ സൂചന നൽകി മെസ്സി; ഇത് അവസാന ലോകകപ്പെന്ന് പ്രഖ്യാപനം

വിരമിക്കൽ സൂചന നൽകി ലയണൽ മെസ്സി. ഖത്തറിലേത് അവസാന ലോകകപ്പെന്ന് മെസി പറഞ്ഞു. അർജന്റീനിയൻ വാർത്ത ഏജൻസിയായ ഡയറോ ഡിപ്പോർട്ടിവോയോടായിരുന്നു മെസിയുടെ പ്രതികരണം.

അടുത്ത ലോകകപ്പിന് 4 വർഷം കൂടിയുണ്ട്. അത് നടക്കുമെന്ന് തോന്നുന്നില്ല. അർജന്റീന ലോകകപ്പ് ഫൈനലിൽ എത്തിയതിൽ ഏറെ സന്തോഷമുണ്ടെന്നും മെസി പറഞ്ഞു.

ഇന്നലെ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് മെസിയും കൂട്ടരും തകർത്തത്. 2014ന് ശേഷം അർജന്റീന ലോകകപ്പ് ഫൈനലിൽ എത്തുന്നത് ആദ്യമായാണ്. 11 ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിൽ അർജന്റീനയുടെ ഏറ്റവും ഉയർന്ന ഗോൾ സ്‌കോററായും മെസി മാറി. ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോർഡാണ് മെസി തകർത്തത്