ആരാധകരെ ഞെട്ടിച്ചു മെസ്സിക്ക് പരിക്കെന്ന് റിപ്പോര്‍ട്ട്; ഫൈനലിനു മുമ്പ് പരിശീലനം ഒഴിവാക്കി

ദോഹ: അർജന്‍റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് പരിക്കെന്ന് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ നേരിടാനൊരുങ്ങുന്ന സാഹചര്യത്തിലാണ് ആരാധക വൃത്തങ്ങളെ ഞെട്ടിച്ചു വാർത്ത പുറത്തു വന്നിരിക്കുന്നത്.

വെള്ളിയാഴ്ച മെസി ടീമിനൊപ്പമുള്ള പരിശീലനം ഉപേക്ഷിച്ചതിനെ തുടർന്ന് താരത്തിന്‍റെ ഫിറ്റ്നസിനെക്കുറിച്ച് ദി മിറർ സംശയം ഉന്നയിച്ചിരുന്നു. ക്രൊയേഷ്യയ്ക്കെതിരായ സെമി ഫൈനലിനു ശേഷം പേശിവേദന അനുഭവപ്പെട്ടതുപോലെയാണ് മെസി ഡ്രസ്സിംഗ് റൂമിലേക്ക് പോയതെന്നും റിപ്പോർട്ടിൽ പറയുന്നു.