ഉപയോക്താക്കളുടെ വ്യക്തിവിവരച്ചോര്‍ച്ച: 6008 കോടി നഷ്ടപരിഹാരം നല്‍കാന്‍ മെറ്റ

ന്യൂയോർക്ക്: ഉപയോക്താക്കളുടെ വ്യക്തിഗത ഡാറ്റ ഉപയോഗിക്കാൻ മറ്റ് കമ്പനികളെ അനുവദിച്ചതിനെതിരായ കേസ് 6008 കോടി രൂപ നല്‍കി ഒത്തുതീര്‍ക്കാന്‍ മെറ്റ. കേംബ്രിഡ്ജ് അനലിറ്റിക്ക ഉൾപ്പെടെയുള്ള കമ്പനികൾ ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ വാണിജ്യ, ഗവേഷണ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവെന്നാരോപിച്ചാണ് കേസ്.

87 ദശലക്ഷം ഉപയോക്താക്കളുടെ ഡാറ്റ മറ്റ് കമ്പനികൾക്ക് ഉപയോഗിക്കാൻ ഫെയ്സ്ബുക്ക് നൽകിയിട്ടുണ്ട്. ഫേസ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റ 2018 ൽ ഇത് പുറത്തുവന്നത് മുതൽ അമേരിക്ക ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിയമനടപടികൾ നേരിടുന്നുണ്ട്.

വ്യാഴാഴ്ച യുഎസ് കോടതിയിൽ സമർപ്പിച്ച സെറ്റിൽമെന്‍റ് രേഖയിലാണ് മെറ്റ നഷ്ടപരിഹാരത്തിനുള്ള സന്നദ്ധതയും തുകയും പ്രഖ്യാപിച്ചത്.