ഇന്ത്യ സെയില്‍സ് സംതൃപ്തി സൂചികയില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിംഗ് നേടി എംജി ഇന്ത്യ

കൊച്ചി: ജെഡി പവര്‍ 2022 ഇന്ത്യ സെയില്‍സ് സംതൃപ്തി സൂചികയില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിംഗ് നേടി എംജി ഇന്ത്യ. 1,000 പോയിന്‍റ് സ്കെയിലിൽ എംജി 881 പോയിന്‍റും ടോയോട്ട ഇന്ത്യ (878), ഹ്യുണ്ടായ് ഇന്ത്യ (872) എന്നിങ്ങനെ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലും ഇടം നേടി. ഇത് തുടർച്ചയായ രണ്ടാം വർഷമാണ് എംജി ഒന്നാമത് എത്തുന്നത്.

2022ലെ ഇന്ത്യ സെയില്‍സ് സാറ്റിസ്ഫാക്ഷന്‍ സ്റ്റഡിക്കായി, 2021 ജനുവരി മുതൽ ഡിസംബർ വരെ പുതിയ വാഹനങ്ങൾ വാങ്ങിയ 6,618 ഉടമകളിൽ നിന്നുള്ള പ്രതികരണങ്ങൾ വിലയിരുത്തി. 2022 ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് പഠനം നടത്തിയത്. ഡിജിറ്റൈസേഷൻ കാലഘട്ടത്തിൽ പോലും, ഷോറൂമുകളിലെ ഫിസിക്കല്‍ ഉൽപ്പന്ന കണ്ടെത്തൽ വിൽപ്പന പ്രക്രിയയാണ് ഉപഭോക്താക്കൾക്ക് പ്രധാനമാണെന്ന് പഠനം ഉയർത്തിക്കാട്ടുന്നു. 2021 മുതല്‍ നീല്‍സ ഐക്യുവുമായി ചേർന്നാണ് ഇന്ത്യ സെയില്‍സ് സാറ്റിസ്ഫാക്ഷന്‍ ഇന്‍ഡക്‌സ് പഠനം ജെഡി പവര്‍ നടത്തിയത്.

ഉപയോക്താക്കള്‍ക്ക്, അവര്‍ക്കാവശ്യമുള്ള ഉല്‍പ്പന്നത്തിനായി ഷോറൂമിലേക്കു പോകുമ്പോള്‍ തടസമില്ലാതെ ഉല്‍പ്പന്നം കണ്ടെത്താന്‍ കഴിയുന്നത് സംതൃപ്തിക്കു കാരണമാവുകയും ഡീലര്‍ റഫറലുകളിലേക്കു നയിക്കുകയും ചെയ്യുമെന്ന് നീല്‍സ ഐക്യുവിലെ പ്രാക്റ്റീസ് ലീഡ് സന്ദീപ് പാണ്ഡെ പറയുന്നു.