എംജിയുടെ ചെലവുകുറഞ്ഞ ഇവി അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കും

2023 ന്‍റെ തുടക്കത്തിൽ ചെലവുകുറഞ്ഞ ഇലക്ട്രിക് വാഹനം അവതരിപ്പിക്കുമെന്ന് എംജി മോട്ടോർ ഇന്ത്യ പ്രഖ്യാപിച്ചു. എംജി മോട്ടോറിന്‍റെ സഹോദര ബ്രാൻഡായ വൂളിംഗ് ഇതിനകം വിൽക്കുന്ന എയർ ഇവിയെ അടിസ്ഥാനമാക്കിയായിരിക്കും ഇത്.

ഇ 230 എന്ന് പേരിട്ടിരിക്കുന്ന പുതിയ ഇവി ഇതിനകം ഇന്തോനേഷ്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസൃതമായി നിർമ്മാതാവ് വാഹനം പരിഷ്കരിക്കും.