പേവിഷബാധ പ്രതിരോധ വാക്‌സിൻ പിൻവലിച്ചതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി മന്ത്രി

തിരുവനന്തപുരം: പേവിഷബാധ പ്രതിരോധ വാക്സിൻ പിൻവലിച്ചതുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന ചില വാർത്തകൾ പ്രചരിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഫേസ്ബുക്കിലൂടെ വീണാ ജോർജ് ഇത് സംബന്ധിച്ച വിശദീകരണം നൽകി. വാക്സിൻ വീണ്ടും പരിശോധനയ്ക്ക് അയയ്ക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന ചില വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് താൻ ഈ പോസ്റ്റ് എഴുതുന്നതെന്നും വീണാ ജോർജ് കുറിപ്പിൽ പറയുന്നു.

നായ്ക്കളുടെ കടിയേറ്റ് മരിച്ച 21 പേരിൽ വാക്സിൻ എടുത്ത 5 പേർ ഉണ്ടെന്ന സാഹചര്യത്തിൽ വാക്സിനെക്കുറിച്ചുള്ള പൊതുവായ ആശങ്ക പരിഹരിക്കാൻ ആ ബാച്ചിലെ വാക്സിൻ ഗുണനിലവാര പരിശോധനയ്ക്കായി വീണ്ടും അയക്കണമെന്ന് കെ.എം. എസ്.സി.എൽ-നോട് ആവശ്യപ്പെട്ടിരുന്നു

ആ ബാച്ചിൽപ്പെട്ട ബാക്കി വാക്സിൻ പരിശോധനാ ഫലം വീണ്ടും വരും വരെ ഉപയോഗിക്കാതിരിക്കുക എന്നത് വീണ്ടും പരിശോധനയ്ക്ക് അയയ്ക്കുമ്പോഴുള്ള ഒരു കീഴ് വഴക്കമാണ്. അതിനുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് കെ.എം.എസ്.സി.എൽ. മാനേജിംഗ് ഡയറക്ടർ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.