ജില്ലാ സമ്മേളനത്തിൽ നാടൻ പാട്ടിനൊപ്പം ചുവടുവച്ച് മന്ത്രി കെ രാജൻ

തൃശ്ശൂർ: സി.പി.ഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിൽ ഇപ്റ്റ ആലപ്പുഴ അവതരിപ്പിച്ച നാടൻപാട്ടുകളുടെ താളത്തിൽ ചുവടുവെച്ച് മന്ത്രി കെ.രാജൻ.

സി.പി.ഐയുടെ പൊതുയോഗം ഇന്നലെ നടന്നിരുന്നു. കെ രാജൻ ഈ പൊതുയോഗത്തിൽ പൂർണമായും സന്നിഹിതനായിരുന്നു. സമ്മേളനത്തിന്‍റെ ഭാഗമായി നാടൻപാട്ടുകളും സാംസ്കാരിക പരിപാടികളും ഇപ്റ്റ അവതരിപ്പിച്ചു. ഇതിനിടെയാണ് മന്ത്രി കെ.രാജൻ പ്രവർത്തകർക്കൊപ്പം ചുവടുവെച്ചത്.