ആയുർവേദ മേഖലയ്ക്ക് എല്ലാ പിന്തുണയും നൽകുമെന്ന് മന്ത്രി വീണാ ജോർജ്
കോട്ടയ്ക്കൽ: ആയുർവേദ മേഖലയ്ക്കും കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ഗവേഷണ പ്രവർത്തനങ്ങൾക്കും സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആര്യവൈദ്യശാല സന്ദർശനത്തിന്‍റെ ഭാഗമായി കൈലാസ മന്ദിരത്തിൽ എത്തിയതായിരുന്നു മന്ത്രി.
മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ.പി.എം.വാര്യർ, സി.ഇ.ഒ.ജി.സി.ഗോപാലപിള്ള, ട്രസ്റ്റിമാരായ പി.രാഘവ വാര്യർ, ഡോ.കെ.മുരളീധരൻ, കെ.ആർ.അജയ്, ഡോ.സുജിത് എസ്.വാര്യർ, ജോയിന്‍റ് ജനറൽ മാനേജർ യു.പ്രദീപ്, കെ.വി.രാമചന്ദ്രവാര്യർ, ശൈലജ മാധവൻകുട്ടി, പി.എസ്.സുരേന്ദ്ര വാര്യർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. കെ കെ ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ, സി പി എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻ ദാസ്, ഡി എം ഒ ഡോ രേണുക എന്നിവർ അനുഗമിച്ചു. ഉച്ചഭക്ഷണം കഴിച്ചാണ് മന്ത്രി മടങ്ങിയത്.