കേന്ദ്ര ആഭ്യന്തര മന്ത്രാലയം 10 പേരെ തീവ്രവാദികളായി പ്രഖ്യാപിച്ചു

ന്യൂ ഡൽഹി: ഹിസ്ബുൾ മുജാഹിദ്ദീൻ (എച്ച്എം), ലഷ്കർ-ഇ-തൊയ്ബ (എൽഇടി), മറ്റ് നിരോധിത സംഘടനകൾ എന്നിവയുമായി ബന്ധമുള്ള പത്ത് പേരെ യുഎപിഎ പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീവ്രവാദികളായി പ്രഖ്യാപിച്ചു. പാക് പൗരനായ ഹബീബുള്ള മാലിക് എന്ന സാജിദ് ജുട്ട്, ജമ്മു കശ്മീരിലെ ബാരാമുള്ള സ്വദേശി ബാസിത് അഹമ്മദ് റെഷി, നിലവിൽ പാകിസ്ഥാൻ താവളമാക്കിയ കശ്മീർ സ്വദേശി ഇംതിയാസ് അഹമ്മദ് കണ്ടൂ എന്ന സജാദ്, ജമ്മു കശ്മീരിലെ സോപോർ സ്വദേശി സജാദ് എന്നിവർ ഭീകരർ ആയി പ്രഖ്യാപിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.

പൂഞ്ചിൽ നിന്നുള്ള സലിം പട്ടികയിലുണ്ടെങ്കിലും ഇപ്പോൾ ഇയാൾ പാകിസ്ഥാനിലാണ്. പുൽവാമ നിവാസിയായ ഷെയ്ഖ് ജമീൽ ഉർ റഹ്മാൻ എന്ന ഷെയ്ഖ് സാഹബ്. ശ്രീനഗർ സ്വദേശിയായ ബാബർ എന്ന ബിലാൽ അഹമ്മദ് ബെയ്ഗ്, നിലവിൽ പാകിസ്ഥാനിൽ താമസിക്കുന്ന പൂഞ്ച് സ്വദേശിയായ സുല്‍ത്താന്‍ എന്ന് വിളിപ്പെടുന്ന റഫീഖ് നായി, ദോഡയിൽ നിന്നുള്ള ഇർഷാദ് അഹ്മദ് എന്ന ഇദ്രീസ്, കുപ്‌വാരയിലെ ബഷീർ അഹമ്മദ് പീർ എന്ന എൽമതിയാസ്, ബഷീർ അഹമ്മദ് ഷെയ്ഖ് മൊകാച്ചി ഷെയ്ഖ് എന്നിവരാണ് മറ്റുള്ളവർ.

പൂഞ്ചിൽ ഇന്ത്യൻ സൈനികർക്ക് നേരെ ആക്രമണം നടത്തിയ ഭീകരരെ എത്തിച്ചയാളാണ് ലിസ്റ്റില്‍ പ്രമുഖനായ ഹബീബുള്ള മാലിക്ക്. ജമ്മു കശ്മീർ ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്രവാദികൾക്ക് ഡ്രോണുകൾ വഴി ആയുധങ്ങളും വാർത്താവിനിമയ സംവിധാനങ്ങളും എത്തിക്കാൻ ഇയാള്‍ ശ്രമിച്ചെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.