മിന്നൽ മുരളിയും കുഞ്ഞിരാമനും ഭാവിയിൽ ഒന്നിക്കും: ബേസിൽ ജോസഫ്

മലയാള സിനിമയില്‍ നടനായും സംവിധായകനായും തിളങ്ങുന്ന വ്യക്തിയാണ് ബേസിൽ ജോസഫ്. മിന്നൽ മുരളി, കുഞ്ഞിരാമായണം എന്നിവ അദ്ദേഹത്തിന്‍റെ സംവിധാനത്തിൽ ഒരുങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളായിരുന്നു.

മിന്നൽ മുരളിയിലെ മുരളിയും കുഞ്ഞിരാമായണത്തിലെ കുഞ്ഞിരാമനും ഒന്നിക്കാൻ സാധ്യതയുണ്ടെന്നാണ് ബേസിൽ ഇപ്പോള്‍ പറയുന്നത്. മിന്നൽ മുരളി ചെയ്തപ്പോൾ അതുപോലെ എന്തെങ്കിലും ചെയ്താലോ എന്ന് ചിന്തിച്ചിരുന്നെങ്കിലും പിന്നീട് അത് വേണ്ടെന്നു വച്ചു. ചിലപ്പോൾ ഭാവിയിൽ അത്തരം എന്തെങ്കിലും വരാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ബേസിൽ നായകനായി അഭിനയിച്ച പാല്‍തു ജാന്‍വര്‍ മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്. നവാഗതനായ സംഗീത് പി രാജനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവര്‍ ചേർന്നാണ് ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത്.