ചൈനയ്ക്ക് കോവിഡ് വാക്സിൻ വിതരണം ചെയ്യാൻ തയ്യാറാണെന്ന് മോഡേണ സിഇഒ

ടോക്കിയോ: കോവിഡ് -19 വാക്സിനുകളുടെ വിതരണത്തെക്കുറിച്ച് മോഡേണ ഇൻകോർപ്പറേറ്റഡ് ചൈനീസ് സർക്കാരുമായി സംസാരിച്ചെങ്കിലും ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് സിഇഒ സ്റ്റീഫൻ ബാൻസെൽ.

“ഞങ്ങൾ തയ്യാറാണ്, ഞങ്ങൾക്ക് അതിനുള്ള ശേഷിയുണ്ട്,” ചൈനക്ക് എംആർഎൻഎ അടിസ്ഥാനമാക്കിയുള്ള ഷോട്ടുകൾ വിതരണം ചെയ്യുന്നതിനെക്കുറിച്ച് ബാൻസെൽ പറഞ്ഞു. എന്നാൽ മോഡേണ അതിന്‍റെ വാക്സിൻ അംഗീകാരത്തിനായി ചൈനയിൽ സമർപ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഈ ശൈത്യകാലത്ത് വൈറസിന്‍റെ ഒരു “പ്രശ്നകരമായ” വകഭേദം പുറത്തുവരാൻ ഏകദേശം 20% സാധ്യതയുണ്ടെന്നും ബാൻസെൽ പറഞ്ഞു.

എംആർഎൻഎ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള സൗകര്യങ്ങൾ ജപ്പാനിൽ നിർമ്മിക്കുന്ന കാര്യം മോഡേണ പരിഗണിക്കുന്നുണ്ടെന്നും ടോക്കിയോയിൽ സംസാരിക്കവെ ബാൻസെൽ പറഞ്ഞു.