പേറ്റന്റ് ലംഘനത്തിന് ഫൈസറിനും ബയോഎൻടെക്കിനുമെതിരെ മോഡേണ കേസ് ഫയൽ ചെയ്തു

അമേരിക്കയിൽ അംഗീകരിച്ച ആദ്യത്തെ കോവിഡ്-19 വാക്സിൻ വികസിപ്പിക്കുന്നതിൽ പേറ്റന്‍റ് ലംഘനം നടത്തിയതിന് ഫൈസറിനും ജർമ്മൻ പങ്കാളിയായ ബയോഎൻടെക്കിനുമെതിരെ മോഡേണ വെള്ളിയാഴ്ച കേസ് ഫയൽ ചെയ്തു. ഇതോടെ ഫൈസർ ഓഹരികൾ ഒരു ശതമാനവും ബയോഎൻടെക്കിന്‍റെ യുഎസ് ലിസ്റ്റഡ് ഓഹരികൾ 1.5 ശതമാനവും മോഡേണ ഓഹരികൾ 1.7 ശതമാനവും ഇടിഞ്ഞു.

മസാച്യുസെറ്റ്സിലെ യുഎസ് ജില്ലാ കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. ജർമ്മനിയിലെ റീജിയണൽ കോർട്ട് ഓഫ് ഡ്യൂസെൽഡോർഫിലും കേസ് ഫയൽ ചെയ്യുമെന്ന് മോഡേണ വെള്ളിയാഴ്ച പത്രക്കുറിപ്പിൽ അറിയിച്ചു.

“കോവിഡ് -19 പകർച്ചവ്യാധിക്ക് മുമ്പുള്ള ദശകത്തിൽ ഞങ്ങൾ പയനിയർ ചെയ്ത നൂതന എംആർഎൻഎ ടെക്നോളജി പ്ലാറ്റ്‌ഫോം പേറ്റൻറും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഞങ്ങൾ ഈ വ്യവഹാരങ്ങൾ ഫയൽ ചെയ്യുന്നത്,” മോഡേണ ചീഫ് എക്സിക്യൂട്ടീവ് സ്റ്റീഫൻ ബാൻസെൽ വാർത്താക്കുറിപ്പിൽ പറഞ്ഞു. ജനങ്ങൾക്ക് വാക്സിന് ലഭിക്കുന്നത് തടയാനല്ല തങ്ങളുടെ കേസെന്ന് മോഡേണ പറഞ്ഞു.