കര്‍ണാടകയില്‍ വന്‍ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തില്‍ വരും; വെര്‍ച്വല്‍ റാലിയില്‍ മോദി

ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപി റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെര്‍ച്വല്‍ റാലിയില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധനം ചെയ്ത് സംസാരിക്കുകായിരുന്നു മോദി. ഇനിയുള്ള പതിനാല് ദിവസം വീടുവീടാനന്തരം കയറിയിറങ്ങി പ്രചരണത്തിനിറങ്ങണമെന്നും മോദി ആഹ്വാനം ചെയ്തു. അതേസമയം കര്‍ണാടകത്തില്‍ ബിജെപിയുടെ ഭരണ നേട്ടങ്ങള്‍ എടുത്ത് പറഞ്ഞ മോദി കോണ്‍ഗ്രസ് അഴിമതിയുടെ കൂടാരമാണെന്ന രൂക്ഷ വിമര്‍ശനമുയര്‍ത്താനും മടികാണിച്ചില്ല.

50 ലക്ഷം ബിജെപി പ്രവര്‍ത്തകരെ അഭിസംബോധനം ചെയ്തണ് വെര്‍ച്വല്‍ റാലിയില്‍ മോദി സംസാരിച്ചത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുതിര്‍ന്ന നേതാവ് ബി എസ് യെദിയൂരപ്പ എന്നിവര്‍ ഹുബ്ബള്ളിയിലും, ബിജെപി സംസ്ഥാനാധ്യക്ഷന്‍ നളിന്‍ കട്ടീല്‍ അടക്കമുള്ളവര്‍ ബെംഗളുരുവിലെ ബിജെപി ആസ്ഥാനത്ത് നിന്നും വെര്‍ച്വല്‍ റാലിയില്‍ മോദിയുടെ അഭിസംബോധന കേട്ടു.