ഖത്തർ ലോകകപ്പിന് മാറ്റ് കൂട്ടാൻ മോഹൻലാൽ; 30ന് ദോഹയിൽ എത്തും

ദോഹ: ഖത്തർ ഫുട്ബോൾ ലോകകപ്പിന് മാറ്റ് കൂട്ടാൻ മലയാളത്തിന്‍റെ സ്വന്തം മോഹൻലാൽ. ഈ മാസം 30ന് മോഹൻലാൽ ദോഹയിലെത്തും.

‘മോഹന്‍ലാല്‍സ് സല്യൂട്ടേഷന്‍ ടു ഖത്തര്‍’ എന്ന പരിപാടിയിൽ ഫുട്ബോൾ ലോകത്തിനായുള്ള മോഹൻലാലിന്‍റെ സംഗീത സമ്മാനം തുറക്കും. ഒലിവ് സുനോ റേഡിയോ നെറ്റ്‌വർക്ക് ആണ് ഇന്ത്യൻ എംബസിയും ഇന്ത്യൻ സ്പോർട്സ് സെന്ററുമായി ചേർന്ന് ‘മോഹന്‍ലാല്‍സ് സല്യൂട്ടേഷന്‍ ടു ഖത്തർ’ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം റേഡിയോ സുനോയിൽ നടന്ന വീഡിയോ ലോഞ്ചിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ഇന്ത്യൻ സ്പോർട്സ് സെന്‍റർ പ്രസിഡന്‍റ് ഡോ.മോഹൻ തോമസ്, ഇവന്‍റ് ചീഫ് കോ-ഓർഡിനേറ്റർ ജോൺ തോമസ്, ഒലിവ് സുനോ റേഡിയോ നെറ്റ്‌വര്‍ക്ക് മാനേജിംഗ് ഡയറക്ടർ സതീഷ് പിള്ള, പ്രസൂൺ ലാൽ, സുദീപ്, വിദ്യാ ശങ്കര്‍, ഷൈന്‍, അഷ്റഫ്, ഒലീവ് സുനോ റേഡിയോ നെറ്റ്‌വര്‍ക്ക് കോ ഫൗണ്ടര്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ കൃഷ്, അമീര്‍ അലി എന്നിവര്‍ പങ്കെടുത്തു.