മോഹൻലാൽ വൈശാഖ് ചിത്രം ‘മോണ്‍സ്റ്റര്‍’ നാളെ തീയേറ്ററുകളിലെത്തും

വൈശാഖ് സംവിധാനം ചെയ്യുന്ന ‘മോൺസ്റ്റർ’ നാളെ (ഒക്ടോബർ 21) തീയേറ്ററുകളിലെത്തും. ഉദയകൃഷ്ണയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പുലിമുരുകന് ശേഷം വൈശാഖിനും ഉദയകൃഷ്ണയ്ക്കുമൊപ്പം മോഹൻലാൽ ഒരുമിക്കുന്ന ചിത്രമാണ് ‘മോൺസ്റ്റർ’.

‘മോൺസ്റ്റർ എന്ന സിനിമ വളരെ വ്യത്യസ്തമായ ഒരു ആശയമാണ്. ആർക്കും അത്ര പെട്ടെന്ന് എടുക്കാൻ കഴിയുന്ന ഒരു പ്രമേയമല്ല. അതൊക്കെയാണ് ഈ ചിത്രത്തിൻ്റെ പ്രത്യേകത’ മോഹൻലാൽ ചിത്രത്തെ കുറിച്ച് പറയുന്നു.

മോഹൻലാലിനെ കൂടാതെ സിദ്ദിഖ്, മഞ്ജു ലക്ഷ്മി, ഹണി റോസ്, സുദേവ് നായർ, ഗണേഷ് കുമാർ, ലെന എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സതീഷ് കുറുപ്പാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ദീപക് ദേവ് സംഗീത സംവിധായകനും ഷമീർ മുഹമ്മദ് എഡിറ്ററുമാണ്. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.