മോഹന്‍ലാലിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു

മോഹൻലാൽ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘എൽ 353’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിവേക് ആണ്. മുൻ മന്ത്രിയും ആർഎസ്പി നേതാവുമായ ഷിബു ബേബി ജോണിന്റെ പുതിയ ചലച്ചിത്ര നിർമ്മാണ കമ്പനിയായ ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, സെഞ്ച്വറി ഫിലിംസും, മാക്സ് ലാബും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.