മോദിക്കെതിരെ ഹൈദരാബാദില്‍ ‘മണിഹൈസ്റ്റ്’ ഹോര്‍ഡിങ്ങുകള്‍
ഹൈദരാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഹൈദരാബാദിൽ കൂറ്റൻ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചു. ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹൈദരാബാദ് സന്ദർശനത്തിന് മുന്നോടിയായിട്ടായിരുന്നു , നഗരത്തിൽ മണിഹെയിസ്റ്റിന്‍റെ മാതൃകയിലുള്ള കൂറ്റൻ ഫ്ളക്സ് ബോർഡുകൾ ഉയർന്നത്. ശനിയാഴ്ചയാണ് മോദി തെലങ്കാനയിലെത്തിയത്.