സംസ്ഥാനത്ത് വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചു

കാസർകോട്: സംസ്ഥാനത്ത് വീണ്ടും മങ്കി പോക്സ് ബാധ സ്ഥിരീകരിച്ചു. കാസർകോട് ജില്ലയിലാണ് ഒരു കേസ് സ്ഥിരീകരിച്ചിരിക്കുന്നത്. യുഎഇയിൽ നിന്ന് എത്തിയ കാസർകോട് സ്വദേശിയായ 37 കാരനാണ് മങ്കി പോക്സ് സ്ഥിരീകരിച്ചത്.

വൈറസുകളിലൂടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി മങ്കി പോക്സ് ലക്ഷണങ്ങള്‍ക്ക് സാമ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി ഈ രോഗം കുരങ്ങുകളില്‍ സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ 9 വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ മങ്കി പോക്സ് ആദ്യമായി കണ്ടെത്തിയത്.