മങ്കിപോക്സ്; വിമാനത്താവളങ്ങളിൽ ഇന്നുമുതൽ നിരീക്ഷണം

തിരുവനന്തപുരം: മങ്കിപോക്സ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇന്ന് മുതൽ വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കും. രോഗലക്ഷണങ്ങളുള്ളവർ എത്തുന്നുണ്ടോയെന്ന് പരിശോധിക്കും. ഇതിനായി കണ്ണൂർ വിമാനത്താവളത്തിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എല്ലാ വിമാനത്താവളങ്ങളിലെയും ജീവനക്കാർക്ക് പ്രത്യേക സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇന്നലെ തിരുവനന്തപുരത്ത് എത്തിയ കേന്ദ്ര സംഘം ഇന്ന് രോഗബാധിതരുടെ നാടായ കൊല്ലം സന്ദർശിക്കും. രോഗം സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. നിരീക്ഷണത്തിലുള്ള മറ്റാർക്കും ഇതുവരെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.