മഹാരാഷ്ട്രയിലെ 32 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥർ കുരങ്ങുകൾ

മഹാരാഷ്ട്ര: ഒരിഞ്ചു ഭൂമിക്ക് വേണ്ടി പോലും പോരാട്ടം നടക്കുന്ന നാട്ടിൽ കുരങ്ങുകൾക്കും ഭൂമി. മഹാരാഷ്ട്രയിലെ ഒസ്മാനിബാദിലെ 32 ഏക്കർ ഭൂമി കുരങ്ങുകളുടെ ഉടമസ്ഥതയിലാണുള്ളത്. ഉപ്ല ഗ്രാമത്തിലെ എല്ലാ പഞ്ചായത്ത് രേഖകളിലും കുരങ്ങൻമാരെ ഈ ഭൂമിയുടെ ഉടമകളായി കാണിച്ചിരിക്കുന്നു.

ആരാണ് ഇതിന് പിന്നിലെന്നോ എപ്പോഴാണ് രേഖ തയ്യാറാക്കിയതെന്നോ വ്യക്തമല്ലെന്ന് ഗ്രാമ മുഖ്യൻ പറയുന്നു. ഏകദേശം 100 ഓളം കുരങ്ങൻമാരാണ് ഇവിടെയുള്ളത്. ഗ്രാമവാസികൾ കുരങ്ങുകൾക്ക് വലിയ പ്രാധാന്യം നൽകുന്നു.

വരുമ്പോഴെല്ലാം, ഭക്ഷണം ഉറപ്പാണ്. വിവാഹങ്ങൾ പോലുള്ള വിശേഷാവസരങ്ങളിൽ പ്രത്യേക സ്വീകരണവുമുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് കുരങ്ങുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി ഗ്രാമവാസികൾ പറയുന്നു.