‘മോണ്‍സ്റ്റര്‍’ ഒടിടി റിലീസിന്; ഹോട്ട്സ്റ്റാറില്‍ ലഭ്യമാകും, തീയതി പുറത്ത്

മോഹൻലാലിനെ നായകനാക്കി ഉദയകൃഷ്ണ തിരക്കഥയെഴുതി വൈശാഖ് സംവിധാനം ചെയ്ത ‘മോണ്‍സ്റ്റര്‍’ ഡിസംബർ 2 മുതൽ ഒ.ടി.ടിയിൽ എത്തുമെന്ന് ഹോട്ട്സ്റ്റാർ അറിയിച്ചു. ബോക്സ് ഓഫീസിൽ വലിയ തിരിച്ചടി നേരിട്ട ചിത്രം ആഗോളതലത്തിൽ 6.5 കോടി രൂപയിൽ താഴെയാണ് തിയേറ്ററുകളിൽ നിന്ന് നേടിയത്.

മലയാളത്തിലെ ആദ്യ 100 കോടി ചിത്രം പുലിമുരുകന്‍റെ ടീം വീണ്ടും ഒന്നിച്ച ചിത്രത്തിൽ ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ആശിർവാദ് ഫിലിംസ് നിർമ്മിച്ച ചിത്രത്തിന്‍റെ ഷൂട്ടിംഗ് കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെയാണ് പൂർത്തിയായത്. ഹണി റോസും ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.