ഉക്രൈന്‍ വിട്ട് റഷ്യയിലെത്തുന്നവര്‍ക്ക് മാസംതോറും പെന്‍ഷൻ

മോസ്‌കോ: ഉക്രൈൻ വിട്ട് റഷ്യയിലേക്ക് വരുന്നവര്‍ക്ക് വൻ സാമ്പത്തിക ആനുകൂല്യം പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ.

ഗർഭിണികളും ഭിന്നശേഷിക്കാരും ഉൾപ്പെടെ ഉക്രെയ്നിൽ നിന്ന് റഷ്യയിലേക്ക് വരുന്നവർക്ക് പ്രതിമാസം 10,000 റഷ്യൻ റൂബിൾ (170 ഡോളർ ) പെൻഷൻ നൽകാൻ റഷ്യൻ സർക്കാർ തീരുമാനിച്ചു.

ഇത് സംബന്ധിച്ച ഉത്തരവിൽ പുടിൻ ശനിയാഴ്ച ഒപ്പുവെച്ചിരുന്നു. സർക്കാർ പോർട്ടലിലും ഉത്തരവ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.