ട്വിറ്ററിലെ മുസ്‌ലിം വിദ്വേഷ പ്രചരണത്തിൽ പകുതിയിലധികവും ഇന്ത്യയില്‍ നിന്ന്

ലോകമെമ്പാടും മുസ്ലീങ്ങൾക്കെതിരെ ട്വിറ്ററിൽ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളിൽ പകുതിയിലേറെയും ഇന്ത്യയിൽ നിന്നാണെന്ന് റിപ്പോർട്ട്. ഓസ്ട്രേലിയയിലെ വിക്ടോറിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് കൗൺസിൽ ഓഫ് വിക്ടോറിയയാണ് പഠനം നടത്തിയത്.

മുസ്ലിം വിരുദ്ധ വിദ്വേഷ ഉള്ളടക്കമുള്ള ട്വീറ്റുകളിൽ 86 ശതമാനവും ഇന്ത്യ, അമേരിക്ക, യു.കെ എന്നിവിടങ്ങളിൽ നിന്നാണ് വരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.