‘അമ്മ’ ക്ലബ്ബാണെന്ന ഇടവേള ബാബുവിന്റെ പ്രസ്താവനയ്ക്കെതിരെ കെ.ബി.ഗണേഷ് കുമാർ

കൊല്ലം: താരസംഘടന ‘അമ്മ’ ക്ലബ്ബാണെന്ന ഇടവേള ബാബുവിന്റെ പ്രസ്താവനയ്ക്കെതിരെ നടനും പത്തനാപുരം എം.എൽ.എയുമായ കെ.ബി ഗണേഷ് കുമാർ. ‘അമ്മ’ ഒരു ക്ലബ്ബാണെന്ന ഇടവേള ബാബുവിന്റെ പരാമർശം ഞെട്ടിപ്പിക്കുന്നതാണെന്ന് ഗണേഷ് കുമാർ പറഞ്ഞു. ഇതിൽ എന്തെങ്കിലും വ്യത്യാസമുണ്ടോയെന്ന് മോഹൻലാൽ വ്യക്തമാക്കണമെന്നും കെ.ബി ഗണേഷ് കുമാർ പറഞ്ഞു. ‘അമ്മ’ ക്ലബ്ബാണെന്ന പ്രസ്താവന പിൻവലിച്ച് ഇടവേള ബാബു മാപ്പ് പറയണമെന്നും ഗണേഷ് ആവശ്യപ്പെട്ടു. ‘ അമ്മ’ ഒരു ക്ലബ്ബാണെങ്കിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും സംഘടനയിൽ നിന്ന് രാജിവയ്ക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു. ചീട്ടുകളിയും, ബാറും ഒക്കെ ആണ് മറ്റ് ക്ലബ്ബുകളിൽ . അതുപോലെയാണോ ‘അമ്മ’ എന്നും ഗണേഷ് ചോദിച്ചു. പരാമർശത്തെക്കുറിച്ച് മോഹൻലാലിന് കത്തെഴുതുമെന്നും അദ്ദേഹം പറഞ്ഞു.