ആദ്യത്തെ 200 എംപി ക്യാമറ ഫോണുമായി മോട്ടോറോള

മോട്ടോറോളയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു. മോട്ടറോള ഇന്ത്യൻ വിപണിയിൽ രണ്ട് പുതിയ സ്മാർട്ട് ഫോണുകൾ ആണ് അവതരിപ്പിച്ചത്. മോട്ടറോള എഡ്ജ് 30 അൾട്രാ, മോട്ടോറോള എഡ്ജ് 30 ഫ്യൂഷൻ എന്നിവയാണ് ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കപ്പെടുന്ന സ്മാർട്ട്ഫോണുകൾ.

മോട്ടോറോള എഡ്ജ് 30 അൾട്രായാണ് ഏറ്റവും പ്രതീക്ഷയുള്ള സ്മാർട്ട്ഫോണുകൾ, കാരണം ഈ സ്മാർട്ട്ഫോണുകൾ 200-മെഗാപിക്സൽ ക്യാമറകളുമായാണ് വിപണിയിൽ അവതരിപ്പിക്കുന്നത്.

അതുപോലെ, മോട്ടറോള എഡ്ജ് 30 ഫ്യൂഷൻ സ്മാർട്ട്ഫോണുകളുടെ കാര്യം വരുമ്പോൾ, ഈ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ 50-മെഗാപിക്സൽ ക്യാമറകളുമായാണ് എത്തുന്നത്. മോട്ടറോള എഡ്ജ് 30 അൾട്രാ ഫോണുകളുടെ മറ്റ് സവിശേഷതകൾ പരിശോധിച്ചാൽ, സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 പ്രോസസ്സറുകളുമായാണ് ഇത് വരുന്നത്.