ആര്‍എസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി പർവ്വതാരോഹക സന്തോഷ് യാദവ്
നാഗ്പുര്‍: സംഘടനയുടെ ചരിത്രത്തിലാദ്യമായി വിജയദശമി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി ഒരു സ്ത്രീയെ ആർഎസ്എസ് ക്ഷണിച്ചു. നാഗ്പൂരിൽ നടന്ന വിജയദശമി ആഘോഷത്തിൽ പർവതാരോഹക സന്തോഷ് യാദവ് മുഖ്യാതിഥിയായിരുന്നു.
പരിപാടി ഉദ്ഘാടനം ചെയ്ത ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ശസ്ത്രപൂജയും നടത്തി. രണ്ട് തവണ എവറസ്റ്റ് കീഴടക്കിയ ആദ്യ വനിതയാണ് സന്തോഷ് യാദവ്.
1992 മെയ് മാസത്തിലാണ് അവർ ആദ്യമായി എവറസ്റ്റ് കീഴടക്കിയത്. 1993 മെയ് മാസത്തിൽ അവർ വീണ്ടും എവറസ്റ്റ് പർവതം കീഴടക്കി. 1994 ൽ നാഷണല്‍ അഡൈ്വവഞ്ചര്‍ പുരസ്കാരം ലഭിച്ച സന്തോഷ് യാദവിന് 2000 ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു.