ശ്രീറാം വെങ്കിട്ടരാമനെതിരായ കേസിൽ നരഹത്യ വകുപ്പ് ഒഴിവാക്കി
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ചുമത്തിയ നരഹത്യവകുപ്പ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഒഴിവാക്കി. ഇനി 304 വകുപ്പ് പ്രകാരം,വാഹന അപകട കേസിൽ മാത്രം വിചാരണ നടക്കും.
2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് മ്യൂസിയത്തിന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീർ മരിച്ചത്. വഫ ഫിറോസിന്‍റെ പേരിലുള്ളതായിരുന്നു കെ എം ബഷീറിനെ ഇടിച്ച വാഹനം.
വണ്ടിയിടിപ്പിച്ച് കൊലപ്പെടുത്തി എന്ന രീതിയിലാവില്ല ഇനി കേസ്, അപകടമുണ്ടായപ്പോള്‍ മരിച്ചു എന്ന രീതിയില്‍ മാത്രമാകും കേസിന്‍റെ വിചാരണ. മദ്യപിച്ച് വാഹനം ഓടിച്ചതിന് തെളിവില്ലെന്നും സാധാരണ അപകടമെന്ന നിലയിലുള്ള കേസ് മാത്രമേ നിലനില്‍ക്കു എന്നുമായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍റെ ഹര്‍ജിയിലെ വാദം. കേസിലെ രണ്ടാം പ്രതി വഫ ഫിറോസ് നൽകിയ വിടുതൽ ഹർജിയിൽ താൻ നിരപരാധിയാണെന്നും ഒഴിവാക്കണമെന്നുമായിരുന്നു വാദം. അപകടകരമായി വാഹനം ഓടിക്കാൻ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നാണ് വഫക്കെതിരായ കേസ്.