‘മസ്‌കത്ത് നൈറ്റ്സ്’ന് ജനുവരിയിൽ തുടക്കം
മസ്കറ്റ്: 2023 ജനുവരി 19 മുതൽ ഫെബ്രുവരി 4 വരെ നടക്കുന്ന ‘മസ്കറ്റ് നൈറ്റ്സ്’ നൊരുങ്ങി തലസ്ഥാന നഗരി. മുമ്പ് എല്ലാ വർഷവും നടന്നിരുന്ന മസ്കറ്റ് ഫെസ്റ്റിവലിന് പകരമായാണ് മസ്കറ്റ് നൈറ്റ്സ് നടത്തുന്നത്. 2019ലാണ് അവസാനമായി മസ്കറ്റ് ഫെസ്റ്റ് നടന്നത്.
മസ്കറ്റ് നൈറ്റ് ലോഗോ ഡിസൈൻ മത്സരത്തിന്‍റെ ഫലം നഗരസഭ പ്രസിദ്ധീകരിച്ചു. അലി ബിൻ സായിദ് ബിൻ സുലൈമാൻ അൽ വാലിയുടെ രൂപകൽപ്പന ലോഗോയായി തിരഞ്ഞെടുത്തു. ആകെ 34 പേരാണ് മത്സരത്തിൽ പങ്കെടുത്തത്.
വിനോദത്തിന് പുറമെ, സുൽത്താനേറ്റിന്‍റെ സംസ്കാരവും പൈതൃകവും ഉയർത്തിക്കാട്ടും വിധമുള്ളതായിരുന്നു മസ്കറ്റ് ഫെസ്റ്റിവൽ. ഇതിന്‍റെ പകർപ്പല്ലെങ്കിലും മസ്കറ്റ് നൈറ്റ്സ് വിനോദങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകും.