ട്വിറ്ററിന് വ്യത്യസ്ത പതിപ്പുകള്‍ വന്നേക്കുമെന്ന് സൂചിപ്പിച്ച് മസ്‌ക്

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്ററിന് വ്യത്യസ്ത പതിപ്പുകള്‍ ഇറങ്ങിയേക്കുമെന്ന് സൂചന. ഓരോ ഉപയോക്താവിനും താത്പര്യമുള്ള പതിപ്പ് തെരഞ്ഞെടുക്കാനുള്ള അവസരമൊരുക്കാന്‍ മസ്‌ക് ശ്രമം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മസ്‌ക് തന്നെയാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയിരിക്കുന്നത്.

ഉപയോക്താവിന് ആവശ്യമുള്ള പതിപ്പ് തെരഞ്ഞെടുക്കാന്‍ അനുവാദമുണ്ടെങ്കില്‍ ട്വിറ്റര്‍ സേവനങ്ങള്‍ കുറച്ചുകൂടി മെച്ചപ്പെടുമെന്ന് മസ്‌ക് പറഞ്ഞു. ട്വീറ്റുകള്‍ക്ക് നല്‍കുന്ന റേറ്റിംഗിന്റെ അടിസ്ഥാനത്തില്‍ ഉപയോക്താക്കള്‍ക്ക് വിവിധ പതിപ്പുകള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കുമെന്നും മസ്‌ക് വ്യക്തമാക്കി.