എന്‍ഡോസള്‍ഫാന്‍ നഷ്പരിഹാരം വൈകില്ലെന്ന് എം.വി ഗോവിന്ദന്‍

കാസര്‍ഗോഡ്: എൻഡോസൾഫാൻ ദുരിതബാധിതരെ ഒരുമിച്ച് നിർത്തി മുന്നോട്ട് കൊണ്ടുപോകുമെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. നഷ്ടപരിഹാരം എത്രയും വേഗം നൽകുമെന്നും നഷ്ടപരിഹാര പട്ടികയിൽ ഉൾപ്പെടാത്തവർക്കായി എത്രയും വേഗം ക്യാമ്പ് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

എൻഡോസൾഫാൻ വിഷത്തിൽ അകപ്പെട്ട് ജീവിതത്തിന്റെ നൂല്‍പ്പാലത്തിലൂടെ ഇഴഞ്ഞുനീങ്ങുന്ന ഇരകൾക്ക് നീതി ഇപ്പോഴും ഏറെ അകലെയാണ്. സർക്കാർ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് പോലും സഹായം ലഭിച്ചിട്ടില്ല. എൻഡോസൾഫാൻ ദുരിതബാധിതരായ മക്കളെ കൊന്ന് ആത്മഹത്യ ചെയ്യുന്ന അമ്മമാരുടെ എണ്ണം ജില്ലയിൽ വർദ്ധിച്ചു വരികയാണ്.

കാസർകോട് ജില്ലയിൽ 6,725 പേർ എൻഡോസൾഫാൻ ദുരിതബാധിതരാണെന്ന് സർക്കാർ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കോടതി ഉത്തരവ് പ്രകാരം ഇതുവരെ 3,000 പേർക്ക് മാത്രമാണ് ഭാഗികമായോ പൂർണ്ണമായോ നഷ്ടപരിഹാരം ലഭിച്ചത്. പട്ടിക പ്രകാരം 3,260 പേർക്ക് സർക്കാർ ധനസഹായം ലഭിക്കാനുണ്ട്.