ദേശാഭിമാനിയിലെ ലേഖനത്തിൽ ലീഗ് നിലപാട് ശരിയെന്ന് ആവര്‍ത്തിച്ച് എം.വി ഗോവിന്ദന്‍
തിരുവനന്തപുരം: യു.ഡി.എഫിൽ പ്രതിസന്ധിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ലീഗിന്‍റെ നിലപാട് ശരിയാണെന്ന് എം.വി ഗോവിന്ദൻ ആവർത്തിച്ചു. സി.പി.എം മുഖപത്രമായ ദേശാഭിമാനിയിലെ ലേഖനത്തിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി നിലപാട് ആവർത്തിച്ചത്.
ഗവർണറുടെ നിലപാടിനെതിരെ ലീഗും ആർ.എസ്.പിയും രംഗത്തെത്തി. ഇവര്‍ സര്‍ക്കാര്‍ നിലപാടിനൊപ്പമായത് യു.ഡി.എഫിൽ പ്രതിസന്ധി സൃഷ്ടിച്ചുവെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. സംഘപരിവാർ വിരുദ്ധ അജണ്ട ആരു സ്വീകരിച്ചാലും സി.പി.എം പിന്തുണയ്ക്കും. എൽ.ഡി.എഫ് നയം സ്വീകാര്യമാണെന്ന് ചില യു.ഡി.എഫ് ഘടകകക്ഷികൾ കരുതുന്നു. ഇതൊരു നല്ല സൂചനയാണെന്നും ഗോവിന്ദൻ ലേഖനത്തിൽ പറഞ്ഞു.