ഹെൽമെറ്റിൽ ക്യാമറ വെച്ചാൽ ലൈസൻസ് റദ്ദാക്കുമെന്ന് എംവിഡി

ഹെൽമെറ്റിൽ ക്യാമറ വയ്ക്കുന്നവർക്ക് ഇനി പിടിവീഴും. ക്യാമറയുള്ള ഹെൽമറ്റ് ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഗതാഗത കമ്മീഷണർ നിർദേശം നൽകി. നിയമം ലംഘിച്ചാൽ 1,000 രൂപ പിഴ ഈടാക്കുകയും ലൈസൻസ് മൂന്ന് മാസത്തേക്ക് റദ്ദാക്കുകയും ചെയ്യും.

സംസ്ഥാനത്ത് അടുത്തിടെയുണ്ടായ മോട്ടോർ വാഹന അപകടങ്ങളിൽ ആളുകൾക്ക് മുഖത്ത് കൂടുതൽ പരിക്കേൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഹെൽമെറ്റിന് മുകളിൽ ക്യാമറയുമായി വാഹനമോടിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടവരുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. ഇതേതുടർന്നാണ് ഗതാഗത വകുപ്പ് കർശന നടപടി സ്വീകരിച്ചത്.

നിയമം ലംഘിച്ചാൽ 1000 രൂപ പിഴ ചുമത്തും. കുറ്റകൃത്യം വീണ്ടും ആവർത്തിച്ചാൽ മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കാനും നിർദ്ദേശമുണ്ട്. ക്യാമറകൾ ഘടിപ്പിച്ച ഹെൽമറ്റുകൾ പലപ്പോഴും അപകടങ്ങളുടെ ആഘാതം വർദ്ധിപ്പിക്കുന്നു എന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്.