കോവിഡ് മുന്നറിയിപ്പ് നൽകിയ ചൈനീസ് ഡോക്ടറുടെ മരണത്തിൽ ദുരൂഹത

2020 ന്‍റെ തുടക്കത്തിൽ ആദ്യകാല കോവിഡ് അണുബാധകളെക്കുറിച്ച് സഹപ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകിയ ചൈന ആസ്ഥാനമായുള്ള നേത്രരോഗവിദഗ്ദ്ധന്‍റെ മരണത്തിൽ ദുരൂഹത. വുഹാനിൽ നിന്നുള്ള 34-കാരനായ ഡോക്ടർ ഡോ.ലി വെൻലിയാംഗ് ഫെബ്രുവരിയിൽ കോവിഡ് അണുബാധയെത്തുടർന്ന് മരിച്ചിരുന്നു. ഫെബ്രുവരി 7ന് പുലർച്ചെ 2.58 ന് ഡോ.ലി മരിച്ചു എന്നാണ് ആശുപത്രി പറയുന്നത്.

പക്ഷേ ലിയുടെ അവസ്ഥയെക്കുറിച്ച് പരസ്പരവിരുദ്ധമായ സന്ദേശങ്ങൾ ഫെബ്രുവരി 6 മുതൽ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ചില മാധ്യമങ്ങൾ പിന്നീട് ഈ വിവരം ഡിലീറ്റ് ചെയ്തതായി ന്യൂ യോർക്ക് ടൈംസ് റിപ്പോർട്ട് ഉണ്ട്. ഫെബ്രുവരി 7ന് രാത്രി 10.40നാണ് അദ്ദേഹം മരിച്ചതെന്ന് മറ്റൊരു പ്രസിദ്ധീകരണവും, 9.30നാണ് മരിച്ചതെന്ന് ലൈഫ് ടൈംസും റിപ്പോർട്ട് ചെയ്തിരുന്നു.