സൗബിന് പിറന്നാള്‍ ആശംസകൾ നേർന്ന് ‘നടികര്‍ തിലകം’ ടീമിന്റെ പോസ്റ്റർ

സൗബിൻ ഷാഹിറിന് ജന്മദിനാശംസകൾ നേർന്ന് ‘നടികർ തിലകം’ സിനിമയുടെ അണിയറപ്രവർത്തകർ. സൗബിന്‍റെ പ്രത്യേക പോസ്റ്ററാണ് പുറത്തിറക്കിയത്. ഒരു കൊമേഴ്സ്യൽ എന്‍റർടെയ്നർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രത്തിൽ ടൊവിനോ തോമസും സൗബിൻ ഷാഹിറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡ്രൈവിംഗ് ലൈസൻസ് എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പുഷ്പ – ദി റൈസ് നിർമ്മിച്ച മൈത്രി മൂവി മേക്കേഴ്സ് നടികർ തിലകത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണ്. നടികർ തിലകത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സുവിൻ സോമശേഖരനാണ്.

ശക്തമായ ടെക്നിക്കൽ ടീമാണ് ചിത്രത്തിന് പിന്നിലുള്ളത്. കാണെക്കാണെയുടെ ഛായാഗ്രഹണം നിർവഹിച്ച ആൽബിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രതീഷ് രാജാണ് എഡിറ്റർ. യക്സൻ ഗാരി പെരേര, നേഹ എസ് നായർ എന്നിവർ സംഗീത സംവിധാനവും പ്രശാന്ത് മാധവ് കലാസംവിധാനവും നിർവഹിക്കുന്നു. നിതിൻ മൈക്കിളാണ് ചീഫ് അസോസിയേറ്റ്. വസ്ത്രാലങ്കാരം പ്രവീൺ വർമ്മയും മേക്കപ്പ് ആർ ജി വയനാടുമാണ്. ഭൂപതി കൊറിയോഗ്രാഫിയും അരുൺ വർമ്മ സൗണ്ട് ഡിസൈനിംഗും കൈകാര്യം ചെയ്യുന്നു.