‘നന്‍പകല്‍ നേരത്ത് മയക്ക’വും ‘അറിയിപ്പും’ ഐഎഫ്എഫ്കെ മത്സര വിഭാഗത്തിൽ
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്ക് രണ്ട് മലയാള ചിത്രങ്ങളെ തിരഞ്ഞെടുത്തു. മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നന്‍പകല്‍ നേരത്ത് മയക്കം’, കുഞ്ചാക്കോ ബോബനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘അറിയിപ്പ്’ എന്നിവയാണ് മത്സര വിഭാഗത്തിൽ ഇടം നേടിയത്.
മേളയുടെ മലയാളം സിനിമ ടുഡേ വിഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്. 12 സിനിമകളാണ് ഈ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സനല്‍കുമാര്‍ ശശിധരൻ സംവിധാനം ചെയ്ത വഴക്ക്, താമര്‍ കെ വിയുടെ ആയിരത്തൊന്ന് നുണകള്‍, അമല്‍ പ്രാസിയുടെ ബാക്കി വന്നവര്‍, കമല്‍ കെ എം സംവിധാനം ചെയ്ത പട, പ്രതീഷ് പ്രസാദിന്റെ നോര്‍മല്‍, അരവിന്ദ് എച്ച് സംവിധാനം ചെയ്ത ഡ്രേറ്റ് ഡിപ്രഷന്, രാരിഷ് ജിയുടെ വേട്ടപ്പട്ടികളും ഓട്ടക്കാരും, സതീഷ് ബാബുസേനന്‍, സന്തോഷ് ബാബുസേനന്‍ എന്നിവർ സംവിധാനം ചെയ്ത ഭര്‍ത്താവും ഭാര്യയും മരിച്ച രണ്ട് മക്കളും, ഇന്ദു വി എസ് സംവിധാനം ചെയ്ത 19 1 എ, പ്രിയനന്ദനന് ടി ആറിന്റെ ധബാരി ക്യുരുവി, അഖില്‍ അനില്‍കുമാര്‍, കുഞ്ഞില മാസിലാമണി, ഫ്രാന്‍സിസ് ലൂയിസ്, ജിയോ ബേബി, ജിതിന് ഐസക് തോമസ് എന്നിവരുടെ ആന്തോളജി ചിത്രം ഫ്രീഡം ഫൈറ്റ് എന്നിവയാണ് ഈ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
സംവിധായകൻ ആർ ശരത്ത് ചെയർമാനും , സംവിധായകരായ ഷെറി, രഞ്ജിത്ത് ശങ്കർ, അനുരാജ് മനോഹർ എന്നീ സമിതി അംഗങ്ങളും ചേർന്നാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തത്.