നാനി-നസ്രിയ ചിത്രം നെറ്റ്ഫ്ലിക്സിൽ നാളെ റിലീസ് ചെയ്യും

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് നസ്രിയ. നസ്രിയ ആദ്യമായി തെലുങ്ക് ഭാഷയിൽ അഭിനയിച്ച ചിത്രമാണ് .’അണ്ടേ സുന്ദരാനികി’. വൻ ഹിറ്റായിരുന്ന ചിത്രം ഇപ്പോൾ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രം നാളെ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. ചിത്രം ഒരു റൊമാന്‍റിക് കോമഡി എന്‍റർടെയ്നർ ആണ്. വിവേക് അത്രേയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്.