നരബലി; മൃതദേഹങ്ങളിൽ അവയവങ്ങളുണ്ടോ എന്ന് ഉറപ്പു വരുത്തണമെന്ന് നടൻ ചന്തുനാഥ്

പത്തനംതിട്ട ഇലന്തൂരിലെ മനുഷ്യബലി കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. അതിന് പിന്നാലെ അവിശ്വസനീയമായ വിവരങ്ങളാണ് പുറത്തുവരുന്നത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ ചന്തുനാഥ്.

മൃതദേഹങ്ങൾ കണ്ടെടുക്കുമ്പോൾ എല്ലാ അവയവങ്ങളും ഉണ്ടോ എന്ന് ഉറപ്പാക്കുകയും മറ്റേതെങ്കിലും ‘മാഫിയ’ ഇടപെടൽ ഉണ്ടോ എന്ന് അന്വേഷിക്കുകയും വേണമെന്ന് ചന്തുനാഥ് കുറിച്ചു. വാർത്ത വിശ്വസിക്കാൻ കഴിയുന്നില്ലെന്നും തിരിച്ചും മറിച്ചും ആലോചിച്ചിട്ടും അന്ധാളിപ്പു മാറുന്നില്ലെന്നും ചന്തുനാഥ് പറഞ്ഞു.