ഫാഗർനെസ് ഗ്രാന്റ് മാസ്റ്റർ ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പിൽ പ്രഗ്നാനന്ദയെ മറികടന്ന് നാരായണൻ
ഒസ്ലോ: നോർവേയിൽ നടന്ന ഫാഗർനെസ് ഗ്രാന്റ് മാസ്റ്റർ ഓപ്പൺ ചെസ് 2022 ചാമ്പ്യൻഷിപ്പിൽ ജേതാവായി എസ്.എൽ നാരായണൻ. ഒന്നാം സീഡ് പ്രഗ്നാനന്ദയെ പരാജയപ്പെടുത്തിയാണ് നാരായണൻ കിരീടം നേടിയത്. ഒക്ടോബർ 9ന് ആരംഭിച്ച ടൂർണമെന്‍റ് ഞായറാഴ്ച അവസാനിച്ചു. നാരായണൻ രണ്ടാം സീഡായിരുന്നു. ഒന്നാം സീഡ് പ്രഗ്നാനന്ദ ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അഭിമന്യു പുരാണിക് രണ്ടാം സ്ഥാനം നേടി.
അഭിമന്യു പുരാണിക്, ആന്‍റൺ ഡെംചെങ്കോ എന്നിവരുടെ കടുത്ത വെല്ലുവിളിയെ അതിജീവിച്ചാണ് നാരായണൻ കിരീടം നേടിയത്. അഭിമന്യുവും ഡെംചെങ്കോയും ഒമ്പത് റൗണ്ടുകളിൽ നിന്ന് ഏഴ് പോയിന്‍റ് നേടിയെങ്കിലും ടൈ ബ്രേക്ക് നാരായണനെ സഹായിച്ചു. മറ്റൊരു ഇന്ത്യൻ താരം എസ് പി സേതുരാമൻ ആറര പോയിന്‍റുമായി നാലാം സ്ഥാനത്തെത്തി. ഡെൻമാർക്കിന്‍റെ മാഡ്സ് ആൻഡേഴ്സൺ 6 പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ്.