വീണ്ടും ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി നരേന്ദ്ര മോദി

ഡൽഹി: ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാക്കളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഒന്നാമതെത്തി. മോണിംഗ് കൺസൾട്ട് സർവേയിൽ 75 ശതമാനം റേറ്റിംഗുമായി മോദി ഒന്നാമതെത്തി. 63 ശതമാനം പോയിന്‍റുമായി മെക്സിക്കൻ പ്രസിഡന്‍റ് മാനുവൽ ലോപസ് ഒബ്രഡോർ ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 54 ശതമാനം പോയിന്‍റുമായി ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗി മൂന്നാം സ്ഥാനത്തുമാണ്.

22 ലോകനേതാക്കളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ 39 ശതമാനമവുമായി ആറാമതും 38 ശതമാനം പോയിന്റുമായി ജപ്പാന്‍ പ്രധാനമന്ത്രി ഫുമിനോ കിഷിദ ഏഴാം സ്ഥാനവും നേടി. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മക്രോൺ- 34 ശതമനാം, ജർമ്മൻ ചാൻസിലർ സ്കോൾസ്-30 ശതമാനം, ബോറിസ് ജോൺസൺ എന്നിവരാണ് ആദ്യ പത്തിനുളളിലെ മറ്റ് നേതാക്കൾ.