നരബലിയില്‍ റിപ്പോര്‍ട്ട് തേടി ദേശീയ വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: കേരളത്തിൽ നടന്ന നരബലി ഞെട്ടിക്കുന്നതെന്ന് ദേശീയ വനിതാ കമ്മിഷൻ ചെയർപേഴ്സൺ രേഖ ശർമ്മ. കേരളം പോലെ സാക്ഷരതയിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ നടക്കുന്നത് ആശങ്ക ഉണ്ടാക്കുന്നെന്നും രേഖാ ശർമ്മ കൂട്ടിച്ചേർത്തു.

സംഭവത്തിൽ പൊലീസിൽ നിന്ന് റിപ്പോർട്ട് തേടുമെന്നും ശർമ്മ പറഞ്ഞു. 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മിഷന്റെ നിർദേശം.